ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍

ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് (ഈവനിംഗ് ഒ.പി), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള അഭിമുഖം ജൂലൈ 16 ന് രാവിലെ 11 ന് ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

ഫാര്‍മസിസ്റ്റ് (ഒഴിവ്-1) ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം പാസ്സായിരിക്കണം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒഴിവ്-1) പ്ലസ് ടുവും എല്‍.ബി.എസ് അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. രണ്ട് തസ്തികകളിലും ഏലംകുളം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാര്‍ക്കും ഈ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ക്ക് 40 വയസ് കവിയരുത്.

താത്പര്യമുള്ളവര്‍ ആവശ്യമായ അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04933230156, ഇമെയില്‍- mophcelamkulam@yahoo.com.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


Share news
error: Content is protected !!
Scroll to Top