കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാതാരമുൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

brilliant

കൂത്തുപറമ്പ് : കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണവം പോലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു. അത്ഭുത ദീപ് ഉൾപ്പടെയുള്ള നിരവധി സിനിമകളിൽ ഇസ്‌മയിൽ അഭിനയിച്ചിട്ടുണ്ട്.

ചൊവ്വ വൈകീട്ട് കണ്ണവത്താണ് അപകടം. മണത്തണയിൽനിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന കാറാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. കണ്ണവം ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരെയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസിന്റെ കാറാണ് ഇടിച്ചത്. ഇരുവരെയും ഇടിച്ചശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച തകർത്താണ് കാർ നിന്നത്. ബാബു സംഭവസ്ഥലത്തും ഇസ്‌മയിൽ ആശുപത്രിയിലുമാണ് മരിച്ചത്.

കണ്ണവത്തെ പരേതരായ ആയിഷയുടെയും അബ്‌ദുറഹ്മാൻ്റെയും മകനാണ് ഇസ്മയിൽ. വാസുവിന്റെയും കമലയുടെയും മകനാണ് സജീഷ്. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശം ടയർ കട നടത്തുകയാണ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർത്ഥി തലശ്ശേരി ബ്രണ്ണൻ കോളജ്), ആരോമൽ (വിദ്യാർത്ഥി ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ). സഹോദരങ്ങൾ: ലിനീഷ് കുമാർ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top