എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് : ബംഗളുരുവിൽനിന്ന് എംഡിഎംഎ കൊണ്ടുവരുന്നതിനിടെ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. പയ്യാനക്കൽ പട്ടർതൊടി പള്ളി പൊറായിൽ സർജാസ് (41), വെള്ളയിൽ നാലുകുടി പറമ്പിൽ ഹാഷിം (50 ) എന്നിവരെയാണ് 38 ഗ്രാം എംഡിഎംഎയുമായി നർക്കോട്ടിക് സെൽ അസി. കമീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്.

ലഹരി വിൽപ്പന ഉപജീവനമാർഗമാക്കി മാറ്റിയ ഇവർ ഓട്ടോ തൊഴിലാളികൾ എന്ന വ്യാജേന നഗരത്തിൽ മയക്കുമരുന്ന് വിൽക്കുന്നവരാണ്. കോഴിക്കോട് ബീച്ച്, റെയിൽവേ സ്റ്റേഷൻ, പാളയം ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വിൽപ്പന നടത്തുന്നവരാണ് പ്രതികൾ. സർജാസിനെതിരെ പന്നിയങ്കര, മാറാട്, വയനാട്, വൈത്തിരി പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഹാഷിമിനെതിരെ കഞ്ചാവും മെത്താഫിറ്റമിനും വീട്ടിൽനിന്ന് പിടികൂടിയതിനും കഞ്ചാവ് വലിച്ചതിനും കാപ്പ നിയമപ്രകാരം നാടു കടത്തപ്പെട്ട് നിയമം ലംഘിച്ച് വീണ്ടും ജില്ലയിൽ പ്രവേശിച്ചതടക്കം നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എഎസ്ഐ അഖിലേഷ്, സരുൺകുമാർ, ശ്രീശാന്ത്, എം ഷിനോജ്, സുനോജ്, ലതീഷ്, അതുൽ, അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷ്ഹൂർ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എം സി പവൻ, കിരൺ കുമാർ, സജി, എസി പിഒ വിനോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top