വിജയ് രാജിവെക്കുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കുമെന്ന് സൂചന

ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കന്നിയങ്കത്തിൽ തന്നെ 107 സീറ്റുകളുമായി വലിയ ഒറ്റകക്ഷിയായി മാറി ദ്രാവിഡ രാഷ്ട്രീയത്തെ അമ്പരപ്പിച്ചിരിക്കുകയാണ് . മത്സരിച്ച പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാൽ ചട്ടപ്രകാരം 14 ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റ് അദ്ദേഹം രാജിവയ്ക്കേണ്ടതുണ്ട്.

ഡിഎംകെയുടെ പക്കലുണ്ടായിരുന്ന പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് അട്ടിമറി വിജയം നേടിയത്. പെരമ്പൂരിൽ ഏകദേശം അരലക്ഷത്തോളം വോട്ടുകളുടെയും, ട്രിച്ചി ഈസ്റ്റിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുടെയും ഭൂരിപക്ഷം അദ്ദേഹത്തിനുണ്ട്.

വിജയ് പെരമ്പൂര്‍ നിലനിര്‍ത്തി ട്രിച്ചിയില്‍ രാജിസമര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ട്രിച്ചി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ആ സീറ്റില്‍ വിജയ്‌യുടെ പിന്‍ഗാമി ആരായിരിക്കും എന്നത് സംബന്ധിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. നിലവിലെ സാഹചര്യത്തില്‍ ട്രിച്ചി ഈസ്റ്റില്‍ നടി തൃഷ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. ടിവികെ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വോട്ടെണ്ണൽ ദിനത്തിൽ ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ വിജയ്‌യെ അഭിനന്ദിക്കാൻ നീലാങ്കരയിലുളള വസതിയിലേക്ക് നടി തൃഷ നേരിട്ടെത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top