
പരപ്പനങ്ങാടി : സഹോദരിമാരായ മുവർക്കും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടി മാളിയേക്കൽ മാരാത്തൊടി മിൻഹ, മിസ്ബ, മിസ്ത എന്നിവരാണ് എ പ്ലസ് നേടിയത്. പരപ്പനങ്ങാടി എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മൂവരും. മാളിയേക്കൽ മാരാത്തൊടി നൗഷാദ് സജീന ദമ്പതികളുടെ മക്കളാണ്.
എൽഎസ്എസ് പരീക്ഷയിലും മൂവരും വിജയികളായിരുന്നു. മിസ് യുഎസ്എസ് ജേതാവുമാണ്. ഓൾ കേരള ഇന്റഗ്രേറ്റഡ് സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നു പേരും 80 ശതമാനം മാർക്ക് നേടിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





