
പരപ്പനങ്ങാടി:ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം കടപുഴകി വീണു. പുത്തൻകടപ്പുറത്തെ പള്ളിച്ചിന്റെ പുരക്കൽ പള്ളിച്ചിയുടെ വീടിന് മുകളിലാണ് മരം വീണത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. കാറ്റിൽ വീടിന് സമീപത്തെ മരം ഓടിട്ട വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഓടുകളും കൗക്കോലും പട്ടികയും തകർന്ന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് മുപ്പത്തിയഞ്ചാം ഡിവിഷൻ കൗൺസിലർ തറയങ്ങൽ സലീന കോയ സ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തിയതായും അടിയന്തര സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





