താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

brilliant

താമരശ്ശേരി ചുരത്തില്‍ വീതി കൂട്ടല്‍ നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്സില്‍ ലോറികളും വഴിതിരിച്ചു വിടും.

കോഴിക്കോട് ഭാഗത്തുനിന്ന് കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ബാലുശ്ശേരി-കുറ്റ്യാടി വഴിയും കല്‍പ്പറ്റ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈത്തിരി ടൗണില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറത്തറ-തരുവണ-കുറ്റ്യാടി വഴിയും പോകണം.

ചുരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങള്‍ പതുക്കെയും സുരക്ഷിതമായും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top