റെയ്ഡിന് പിന്നാലെ ഇ ഡിയുടെ കൊച്ചി ഓഫീസിന് കനത്ത സുരക്ഷ

brilliant

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം നടത്തിയ ഇഡി റെയ്ഡിന് പിന്നാലെ കൊച്ചിയിലെ ഇഡി ഓഫീസിന് സുരക്ഷ വര്‍ധിപ്പിച്ചു. 25 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഒരേസമയം സുരക്ഷ ഒരുക്കുന്നത്.

സിഐഎസ്എഫിന്റെ സുരക്ഷയ്ക്ക് പുറമേയാണ് ഇത്. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതാവിന്റെ വീടുകളിലും റിയാസിന്റെ വീട്ടിലും അടക്കം 12 ഇടങ്ങളിലായി റെയ്ഡ് നടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ പ്രതിഷേധവും ആക്രമണവുമാണ് ഉണ്ടായത്.

റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങവെ പുറത്ത് നിന്നിരുന്ന അണികള്‍ രോഷാകുലരാവുകയും കാറിന്റെ ചില്ല് അടക്കം തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകരെ പിടികൂടിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top