
തിരൂരങ്ങാടി:കരുമ്പില്‍ കെഎംസിസി പ്രവാസി കൂട്ടായ്മയുടെ പ്രഥമ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം തൃക്കുളം കൃഷ്ണന്‍കുട്ടിക്ക്, വയോജനരംഗത്തും സാംസ്‌കാരിക , രാഷ്ട്രീയ രംഗത്തും അദ്ദേഹം നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ വിലയിരുത്തിയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.
10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വരും വര്‍ഷങ്ങളിലും കരുമ്പില്‍ , കക്കാട് മേഖലയിലെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായവരെ കണ്ടെത്തി അവാര്‍ഡ് നല്‍കുമെന്ന് കരുമ്പില്‍ കെഎംസിസി അറിയിച്ചു .
കെഎംസിസി കരുമ്പില്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച്. അവാര്‍ഡ് നല്‍കുമെന്ന് ജൂറി അംഗങ്ങളായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ,ഒ ബഷീര്‍ അഹമ്മദ്,
സി വി അബ്ദുറഹ്മാന്‍ ,കെ.എം മുഹമ്മദ് ,അബ്ദുറഹ്മാന്‍ കുട്ടി പോക്കാട്ട് ,അലി കണ്ടാനത്ത്
,റസാക്ക് കാട്ടിക്കുളങ്ങര ,കെ കെ ഹംസക്കോയ ,യാക്കൂബ് കൊടപ്പന ,എം ടി ഹംസ എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





