ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു

കോഴിക്കോട് : ഡൈനിംഗ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്ന് വയസ്സുകാരി മരിച്ചു. അത്തോളിയില്‍ മീത്തലെ ചാലക്കല്‍ സുബിന്‍ പ്രേം അഭിരാമി ദമ്പതികളുടെ മകള്‍ അലംകൃത (അല്ലി) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം സംഭവിച്ചത്. ഡൈനിംഗ് ടേബിളില്‍ കയറിയ കുട്ടി അബദ്ധത്തില്‍ നിലത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമോഴേക്കും കുട്ടി ബോധരഹിതയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിലും അവിടെ നിന്ന് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top