
പരപ്പനങ്ങാടി:’ഫുട്‌ബോളാണ് ലഹരി’ എന്ന സന്ദേശവുമായി സര്‍ക്കാരിന്റെ ‘തൂഫാന്‍’ ലഹരിവിരുദ്ധ കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രയോണ്ട ഫുട്‌ബോള്‍ കാര്‍ണിവല്‍ ശ്രദ്ധേയമായി.
പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ്, പരപ്പനങ്ങാടി പൊലിസ്, പരപ്പനങ്ങാടി പ്രസ്സ് ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കാര്‍ണിവലിന്റെ ഭാഗമായി കോ-ഓപ്പറേറ്റീവ് കോളജിൽ നടന്ന വാശിയേറിയ സൗഹൃദ മത്സരത്തില്‍ പൊലിസ്-പ്രസ് ക്ലബ് പ്രതിനിധികള്‍ അടങ്ങുന്ന അര്‍ജന്റീന ഫാന്‍സ് ടീമും, കോളജ് അധ്യാപകരുടെ ബ്രസീല്‍ ഫാന്‍സ് ടീമും തമ്മില്‍ ഏറ്റുമുട്ടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ ഫാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന ഫാന്‍സ് ടീം വിജയികളായി.
മത്സരത്തിന് മുന്നോടിയായി വിദ്യാര്‍ഥികളും അധ്യാപകരും പൊലിസും ചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. കായിക വിനോദങ്ങളിലൂടെ യുവാക്കളെ ലഹരിയുടെ വിപത്തുകളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചത്. പ്രിന്‍സിപ്പള്‍ ശശി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോളേജ് പ്രസിഡന്റ് അഡ്വ.കെ.കെ സൈതലവി, പ്രസ് ക്ലബ് പ്രസിഡന്റ് എ.വി ബാലകൃഷ്ണന്‍, പൊലിസ് ഉദ്യോഗസ്ഥന്‍ ജയേഷ്, കോളജ് സെക്രട്ടറി, സി.അബ്ദുറഹ്മാന്‍കുട്ടി, കെ.മുഹമ്മദ് വഫ,
പ്രിന്‍സിപ്പാള്‍ ശശി,
കോളേജ് ലൈസന്‍ ഓഫിസര്‍ ജ്യോതിഷ്, സാഹിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




