സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആക്കി ഉയർത്തും; കേന്ദ്ര കേന്ദ്രമന്ത്രിസഭായോഗത്തിൽ തീരുമാനം

ന്യൂഡൽഹി : സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭായോഗത്തിൽ തീരുമാനം. ഇതുസംബന്ധിച്ച് പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിലെ അംഗസംഖ്യയായ 34 നിന്ന് 38 ആക്കി ജഡ്ജിമാരുടെ എണ്ണം ഉയർത്താനാണ് തീരുമാനം.

ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചു തീരുമാനമെടുത്തു. ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിച്ചത് കേസുകൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

സുപ്രീം കോടതി ജഡ്‌ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബിൽ 2026, പാർലമെന്റിൽ അവതരിപ്പിക്കും. 2019ലാണ്‌ അംഗബലം 32ൽ നിന്ന്‌ 34 ആക്കി വർധിപ്പിച്ചത്‌.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top