കടലുണ്ടി തീവണ്ടി ദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കടലുണ്ടിയില്‍ പൗരസമിതി അനുസ്മരണ സംഗമം നടത്തി

കടലുണ്ടി:കടലുണ്ടി തീവണ്ടി ദുരന്തത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കടലുണ്ടിയില്‍ പൗരസമിതിയുടെ നേതൃത്ത്വത്തില്‍ അനുസ്മരണ സംഗമം നടത്തി

കടലുണ്ടി തീവണ്ടി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരും നാട്ടുകാരും
കടലുണ്ടിയിലെ ഗംഗന്‍ മാസ്റ്റര്‍ സ്‌ക്വയറില്‍ ഒത്തു ചേര്‍ന്ന് മൗന ജാഥയും പുഷ്പാര്‍ച്ചനയും നടത്തി.

രാവിലെ അപകടം നടന്ന സ്ഥലത്തും പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

തുടര്‍ന്ന് നടന്ന അനുസ്മരണ സംഗമത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. സജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അപകടത്തില്‍ മരണപെട്ടവരുടെ കുടുംബങ്ങളും പരുക്കുപറ്റി രക്ഷപ്പെട്ടവരും രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍
കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലന്‍ അദ്ധ്യക്ഷത വഹിച്ചു.

ഹരിദാസന്‍ പാലയില്‍, ഉദയന്‍ കാര്‍ക്കോളി, എ.സിദ്ധാര്‍ത്ഥന്‍, സി.വി. ബാവ, എന്‍.കെ.ബിച്ചിക്കോയ, കെ.ടി.കബീര്‍ മാസ്റ്റര്‍, മുരളി മുണ്ടേങ്ങാട്ട്, പനക്കല്‍ പ്രേമരാജന്‍, സലാം വാസ്‌കോ, മോഹന്‍ ചാലിയം, സി.കെ.സത്യന്‍, കെ.വിവേകാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top