വീടിനോട് ചേർന്ന കുളിമുറിയും കിണറും താഴ്ന്നു

പയ്യോളി : മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ കുഞ്ഞപ്പയുടെ വീടിനോട് ചേർന്ന കുളിമുറിയും കിണറും കനത്ത മഴയിൽ ഭൂമിക്കടിയിലേക്ക് താഴ്ന്നു. ചൊവ്വ പുലർച്ചെ അഞ്ചോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിലേക്ക് പോകാൻ പുലർച്ചെ അഞ്ചോടെ എഴുന്നേറ്റ് വീട്ടുകാർ കുളിക്കാൻ കുളിമുറിയിലേക്ക് പോയപ്പോഴാണ് കുളിമുറിയും കിണറും നിന്നിടത്ത് വൻ ഗർത്തം കണ്ടത്.

കുളിമുറിയുടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് മാത്രമാണ് പുറത്തുണ്ടായത്.

ഗർത്തം വീടിന് ഭീഷണിയാവുമെന്ന ആശങ്കയുണ്ട്. പുലർച്ചെ പെയ്ത കനത്ത മഴ യിലാവാം കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നതെന്നാണ് കരുതുന്നത്. അഞ്ചുലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി കുഞ്ഞപ്പ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top