സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അക്രമം രൂക്ഷമായ പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. ചന്ദ്ര നാഥ് റാഥിനെ മധ്യംഗ്രാമിൽ വച്ച് ബുധനാഴ്ച രാത്രി വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. വളരെ അടുത്ത് നിന്ന് വെടിയേറ്റ ചന്ദ്ര നാഥ് റാഥ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം.

തന്റെ ബ്ലാക്ക് സ്‌കോര്‍പ്പിയോയില്‍ ഇരിക്കുകയായിരുന്ന ചന്ദ്രനാഥിന് നേരെ മോട്ടോര്‍സൈക്കിളില്‍ എത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. പോയിന്‍റ് ബ്ലാങ്ക് റേഞ്ചിലാണ് വെടിയുതിർത്തത്.ദീർഘകാലമായി ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്നു ചന്ദ്ര നാഥ്.

പശ്ചിമ ബംഗാളിലെ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ അതിക്രമങ്ങൾ അരങ്ങേറിയിരുന്നു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top