
പരപ്പനങ്ങാടി : കടയിൽ നിന്നും മൊബൈലും പണവും കവർന്ന മോഷ്‌ടാവ് പിടിയിൽ. മഞ്ചേരി അരീക്കാട് ഹൗസിൽ അനിൽകുമാർ (കാർലോസ്- 62) ആണ് പരപ്പന ങ്ങാടി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 14ന് പുലർച്ചെ ഒന്നിന് പരപ്പനങ്ങാടി പയനിങ്ങൽ ജങ്ഷനിലുള്ള എസി കോംപ്ലക്സിലെ എക്സ് 3 എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ഒരു മൊബൈൽ ഫോണും പണവും മോഷ്ടിക്കുകയായിരുന്നു. പട്ടാമ്പിയിൽവച്ചാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണ കേസുകളിൽ പ്രതിയായ അനിൽകുമാറാണ് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ചങ്ങരംകുളം, മഞ്ചേരി, നിലമ്പൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
എസ് എച്ച് ഒ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിൽ എസ് ഐ അനൂപ്, സിപിഒ രാഹുൽ, അജേഷ്, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





