അയൽവാസിയുടെ കമ്മൽ കവർന്ന പ്രതി പിടിയിൽ

brilliant

മാനന്തവാടി : അയൽവാസിയായ വയോധികയുടെ വീട്ടിൽ കയറി കമ്മൽ കവർന്ന പ്രതി പിടിയിൽ. മാനന്തവാടി വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസി(46) നെയാണ് അറസ്റ്റ് ചെയ്‌തത്‌. ഞായർ വൈകിട്ട് 85കാരിയായ കല്യാണിയുടെ വീട്ടിലെത്തിയ സനീഷ് കുശലന്വേഷണം നടത്തി കെട്ടിപ്പിടിക്കുകയും രണ്ടു ചെവിയിലും പിടിച്ചു വലിക്കുകയുമായിരന്നു.

ചെവിയിൽ വേദന അനുഭവപ്പെട്ട കല്യാണി മരുമകളോട് വിവരം പറഞ്ഞപ്പോഴാണ് ഇടതുകാതിലെ കമ്മൽ നഷ്ടപ്പെട്ടകാര്യം മനസിലായത്. അര പവനോളമുള്ള കമ്മലാണ് അപഹരിച്ചത്.

മാനന്തവാടി ഇൻസ്പെക്ടർ പി റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ആഭരണം മാനന്തവാടിയിലെ ജ്വല്ലറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top