സ്‌കൂൾ ബസും ജെ.സി.ബിയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്

തിരൂരങ്ങാടി : മൂന്നിയൂർ പടിക്കലിൽ സ്‌കൂൾ ബസും ജെ.സി.ബിയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്. പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം.എച്ച്.എസ്. സ്‌കൂൾ ബസാണ് അപകടത്തിൽപെട്ടത്.

ഇന്നലെ രാവിലെ പടിക്കൽ ദേശീയപാതയുടെ സർവീസ് റോഡിലാണ് സംഭവം. ചേളാരി ഭാഗത്തുനിന്നും വിദ്യാർത്ഥികളെ കയറ്റി സ്‌കൂളിലേക്ക് മടങ്ങും വഴി എതിർ ദിശയിൽ നിന്നും വന്ന ജെ.സി.ബിയും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻറെ മുൻഭാഗം പൂർണ്ണമായും തകർന്നു. ജെ.സി.ബി റോങ് സൈഡിലൂടെ കടന്നുവന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

ഇരുപത്തിരണ്ട് വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ മാതാപ്പുഴ തോട്ടത്തിൽ ലമീഷ(12), ചെനക്കലങ്ങാടി കറുത്താമക്കത്ത് ആയിഷ മിഹ്‌റ(12), പടിക്കൽ ചേറക്കോട്ട് റുമാന(13) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുകുട്ടികൾക്ക് നിസാര പരിക്കേറ്റു.

Share news
error: Content is protected !!
Scroll to Top