താനൂരില്‍ കിളിക്കൂട്ടില്‍ നിന്നും പാമ്പിനെ പിടികൂടി

brilliant

താനൂര്‍: കിളിക്കൂട്ടില്‍ കയറി കിളികളെ വിഴുങ്ങിയ പാമ്പിനെ പിടികൂടി. ഉച്ചയ്ക്കുശേഷം രണ്ടു മണിയോടുകൂടിയാണ് സംഭവം. ദേവധാര്‍ സ്‌കൂളിന് കിഴക്കുഭാഗത്ത് താമസിക്കുന്ന ഡോ.ഉസ്മാന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.

മൂന്ന് ‘ലൗ ബേര്‍ഡ്‌സ് ‘ ഇനത്തില്‍പ്പെട്ട കിളികളെയാണ് വിഴുങ്ങിയിരുന്നത്. സ്‌നേക്ക് റെസ്‌ക്യൂവില്‍ പരിശീലനം ലഭിച്ച സലാം അഞ്ചുടിയാണ് പാമ്പിനെ പിടികൂടിയത്. രണ്ടു തട്ടുകളിലായുള്ള കിളിക്കൂട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു പാമ്പിനെ കണ്ടത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ താനൂര്‍ പരിസരപ്രദേശങ്ങളില്‍ നിന്നും മാത്രമായി 16 മൂര്‍ഖന്‍ ഉള്‍പ്പെടെ 42 പാമ്പുകളെ പിടികൂടിയെന്ന് സലാം അഞ്ചുടി മലബാരി ന്യൂസിനോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top