സ്‌കോൾ-കേരള ഹയർസെക്കന്ററി പ്രവേശനം

               സ്‌കോൾ-കേരള മുഖേന 2026-27 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനും, പുന:പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന മെയ് 7 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പ്രവേശനയോഗ്യതകളും, നിബന്ധനകളും, ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള വിജ്ഞാപനത്തിലും മാർഗരേഖയിലും വിശദമാക്കിയിട്ടുണ്ട്.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ എന്നിവ മുഖേന ഒന്നാം വർഷ ഹയർസെക്കണ്ടറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും.

               ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം – 695012 വിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂലൈ 2നകം സമർപ്പിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top