മഴ മുന്നറിയിപ്പ്: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (ജൂലൈ 7ന്) കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടും; മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 3.30 നും 4 നും ഇടയിലായി റെഡ് അലർട്ട്  പ്രഖ്യാപിച്ച കോഴിക്കോട്, വയനാട് ജില്ലകളിലും; വൈകുന്നേരം 4 നും 4.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top