
തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ രീതിയില്‍ ബ്ലൂടൂത്ത് വഴി കോപ്പിയടിച്ച ഉദ്യോഗാര്‍ഥിയും സഹായിയും അറസ്റ്റില്‍. തിരുവനന്തപുരം കാലടി ഗവ.എച്ച്എസ് സ്‌കൂളില്‍ നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ പരീക്ഷയ്ക്കിടെയാണ് സംഭവം. മുല്ലൂര്‍ സ്വദേശി അനീഷ് ബാബു (27), സഹായി വിഴിഞ്ഞം പനവിള സ്വദേശി അരുണ്‍ (28) എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്‌കാന്‍ ചെയ്ത് ഉത്തരം കണ്ടെത്തുന്നതിനിടെയാണ് പിടിയിലായത്.
രാവിലെയായിരുന്നു പരീക്ഷ. അനീഷ് പരീക്ഷ എഴുതുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പരിശോധിച്ചപ്പോഴാണ് ഉദ്യോഗാര്‍ഥിയില്‍ നിന്ന് ബ്ലൂടൂത്ത് ഉപകരണം കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പര്‍ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ജെമിനി വഴി ഉത്തരം കണ്ടെത്താനായിരുന്നു പ്രതികളുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു.
പരീക്ഷാഹാളിലെത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ പിഎസ് സി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിഎസ് സി വിജിലന്‍സും ഫോര്‍ട്ട് പൊലീസും എത്തി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണും കാലില്‍ ഘടിപ്പിച്ച ഉപകരണവും കണ്ടെത്തുന്നത്.
അനീഷിനെ സഹായിക്കാനായി പരീക്ഷാ കേന്ദ്രത്തിനു പുറത്തുനിന്നിരുന്ന അരുണിനെയും പൊലീസ് പിടികൂടി. ഫോര്‍ട്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




