Section

malabari-logo-mobile

ഖത്തറില്‍ കനത്ത ചൂട് തുടരും

HIGHLIGHTS : ദോഹ: രാജ്യത്ത് ഈദ് അവധിക്കാലത്ത് ഉയര്‍ന്ന ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. പകല്‍ സമയത്ത് 24 വരെ ചൂട് കൂടിയിരിക്കും. ഈ സമയത്ത് ...

ദോഹ: രാജ്യത്ത് ഈദ് അവധിക്കാലത്ത് ഉയര്‍ന്ന ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. പകല്‍ സമയത്ത് 24 വരെ ചൂട് കൂടിയിരിക്കും. ഈ സമയത്ത് അന്തരീക്ഷ ഈര്‍പ്പവും കൂടുതലായിരിക്കും.

പുലര്‍ച്ചയോടെ മൂടിക്കെട്ടിയ അന്തരീക്ഷം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതെ തുടര്‍ന്ന് തുറന്ന സ്ഥലങ്ങളില്‍ ദുരക്കാഴ്ച മൂന്ന് കിലോമീറ്റര്‍ വരെ കുറയും. വടക്കു പടിഞ്ഞാറു നിന്ന് വടക്കു കിഴക്കു ഭാഗത്തേക്കു കാറ്റു വീശാന്‍ സാധ്യതയുണ്ട്.

sameeksha-malabarinews

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 18 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. എന്നാല്‍ കടല്‍ സാധാരണ നിലയിലായിരിക്കും. ഉയര്‍ന്ന താപനില 35 മുതല്‍ 42 വരെയും കുറഞ്ഞ താപനില 26 മുതല്‍ 32 വരെയുമായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!