വായിൽ മയക്കുമരുന്നുമായി ജയിലിലെത്തിയ തടവുകാരൻ പിടിയിൽ

brilliant

കോഴിക്കോട് : ജയിലിലേക്ക് മയക്കുമരുന്ന് കടത്താനുള്ള വിചാരണ തടവുകാരന്റെ ശ്രമം തടഞ്ഞ് പൊലീസ്. ജില്ലാ ജയിലിലെ വിചാരണ തടവുകാരനായ ഷാഹുൽ ഹമീദാണ് ചെറിയ പ്ലാസ്റ്റിക് കുപ്പിയിലാക്കിയ ഹാഷിഷ് ഓയിൽ വായയിൽ സംഭരിച്ച് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിക്കെതിരെ കസബ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം കോടതി നടപടികൾക്ക് ശേഷം ഷാഹുൽ ഹമീദിനെ ജയിലിലെത്തിച്ചപ്പോഴാണ് കൈയിൽ ചെറിയ വസ്തുവുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ജയിൽ ഗേറ്റ് കീപ്പർ കൂടി സംശയം പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിൽ വായയിൽ നിന്ന് കറുത്ത ടാപ്പ് ചുറ്റിയ നിലയിൽ ചെറിയ പ്ലാസ്റ്റിക് കുപ്പിയിലാക്കിയ 3.940 ഗ്രാം തൂക്കംവരുന്ന ഹാഷിഷ് ഓയിൽ കണ്ടെത്തി. ജയിൽ അധികൃതരുടെ പരാതിയിൽ കസബ പൊലീ സ് കേസെടുത്തു. ഹാഷിഷ് ഓയിൽ നൽകിയത് ആരാണെന്നത് സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top