പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും

brilliant

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് എൽഡിഎഫ്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെ നയിക്കും. സിപിഎം സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം . പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവും പത്ത് വര്‍ഷം ഭരണ പരിജ്ഞാനവുമുള്ള അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്.രണ്ടുവട്ടം മുഖ്യമന്ത്രിയായ പിണറായി വിജയൻ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതാവാകുന്നത്.

വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനിൽക്കാൻ ചില ഘട്ടങ്ങളിൽ ആലോചനകൾ നടന്നിരുന്നെങ്കിലും, പിണറായി വിജയൻ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും അത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.

പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഐഎമ്മാണ്. എംഎല്‍എമാരില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് പിണറായി വിജയനാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പിണറായി വിജയനെപ്പോലൊരു മുതിർന്ന നേതാവ് തന്നെ പ്രതിപക്ഷത്തിന്റെ അമരത്തുണ്ടാകണമെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം നേതാക്കളും .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top