പരപ്പനങ്ങാടി എൽബിഎസ് ഐഐഎസ്ടിക്ക് സ്ഥലം ഏറ്റെടുക്കും

പരപ്പനങ്ങാടി എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കും. എഡിഎമ്മിന്റെ ചേമ്പറിൽ ചേർന്ന റവന്യു വിഭാഗം ഉദ്യോഗസ്ഥരുടെയും എൽബിഎസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. പരപ്പനങ്ങാടി എൽബി എസ് ഐഐഎസ്‌ടിയുടെ നിർമാണത്തിന് സ്പെഷ്യൽ ഓഫീസറെ ഇതിനകം നിയമിച്ചിട്ടുണ്ട്.

സച്ചാർ കമീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പാലോളി കമീഷൻ്റെ ശുപാർശ പ്രകാരം ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ അവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ആരംഭിച്ച പദ്ധതിയാണ് എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി.

ആർട്‌സ് ആൻഡ് സയൻസ് കോളേജ്, എൻജിനിയറിങ് കോളേജ്, പോളിടെക്നിക് കോളേജ്, എൽബിഎസിന്റെ പിജിഡിസിഎ അടക്കമുള്ള വിവിധ കംപ്യൂട്ടർ കോഴ്‌സുകൾ, പുതിയ ന്യൂജൻ സ്കിൽ കോഴ്‌സുകൾ എന്നിവ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ ഹബ്ബാണിത്. ഇതിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജ് വാടക കെട്ടിടത്തിൽ നേരത്തെ ആരംഭിച്ചിട്ടുണ്ട്. സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാകുന്നതോടെ ബാക്കിയുള്ള സ്ഥാപനങ്ങൾകുടി യാഥാർ ഥ്യമാകും.

പി എം എ സമീർ എംഎൽഎ, എഡിഎം പി ഒ സാദിഖ്, ലാൻഡ് അക്വിസിഷൻ ജൂനിയർ സുപ്രണ്ട് സോമസുന്ദരൻ, പരപ്പനങ്ങാടി എൽബിഎസ് ഐഐഎസി സ്പെഷ്യൽ ഓഫീസർ മുകൾ ജോസഫ്, ഇൻസ്ട്രക്ടർ കെ വേണു, സെക്ഷൻ സ്റ്റാഫ് കെ സത്യനാഥൻ, ടി കെ നാസർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top