തൃശ്ശൂരില്‍ ക്ലാരിഫയര്‍ ടാങ്കില്‍ വീണ് ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറില്‍ വീണ് ഓപ്പറേറ്റര്‍ മരിച്ചു. മേലൂര്‍ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്. കാടുകുറ്റി വൈന്തലയില്‍ പ്രവര്‍ത്തിക്കുന്ന ജലശുദ്ധീകരണശാലയില്‍ വച്ചായിരുന്നു അപകടം. കാല്‍തെറ്റി ക്ലാരിഫയര്‍ ഉള്ളിലേക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് ജോസഫിനെ കാണാനില്ലെന്ന കാര്യം സഹപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജോസഫിനെ ക്ലാരിഫയറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മാള ഫയര്‍ എന്‍ട്രന്‍സ് സംഘമാണ് ജോസഫിന്റെ മൃതദേഹം പുറത്തെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top