
കണ്ണൂര്‍: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. ഇവിടെ നിന്ന് ഒരുരേഖകളും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ രേഖാമൂലം എഴുതി നല്‍കി.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നു കിട്ടിയിട്ടില്ലെന്ന് വീടിന്റെ കെയര്‍ടേക്കറായ നാണുവിനെയാണ് രേഖാമൂലം ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
പരിശോധന തുടങ്ങിയതുമുതല്‍ ഇ ഡിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.
പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സി എം ആര്‍ എല്‍ എം ഡി ശശീധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സി എം ആര്‍ എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്‌സാലോജിക് ഓഫീസ് , ശശീധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇന്ന് ഇ ഡി റെയ്ഡ് നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





