
ബ്രസീലിനെ തകർത്ത് നോർവേ ക്വാർട്ടറിൽ. നോർവെയ്ക്ക് മുന്നിൽ 2-1 -ഗോളിനാണ് മഞ്ഞപ്പട പുറത്തായത്. രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടി നോർവേ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കെത്തി. ഫിഫ ലോകകപ്പ് മത്സരത്തിൽ നിന്ന് ബ്രസീൽ പുറത്ത്. 79-ാം മിനിട്ടിലും 90-ാം മിനിട്ടിലുമാണ് നോർവെ ബ്രസീലിനെ തകർത്തത്. വരാനിരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ മത്സരത്തിന്റെ തുടക്കത്തിലേ കണ്ടതാണ്. മൂന്നാം മിനിറ്റിൽ ബ്രസീലിന്റെ വല നോർവേ കുലുക്കിയെങ്കിലും ഓഫ്സൈഡിൽ രക്ഷപ്പെട്ടു.
പത്താം മിനിറ്റിൽ മുന്നിലെത്താൻ കിട്ടിയത് സുവർണ്ണാവസരം . കൂന്യയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗുമറൈസിന് ലക്ഷ്യത്തിലെത്തിക്കാൻ ആയില്ല. അവിടം മുതൽ ബ്രസീലിന്റെ വില്ലനായത് നോർവേ ഗോൾ കീപ്പർ നീൽലൻഡ്.
ഗോളിനായി ബ്രസീൽ നിരന്തരാക്രമണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല രണ്ടാം പകുതി ഇരുടീമുകളും പതിഞ്ഞ തുടക്കം. പകരക്കാരനായി എത്തിയ എൻട്രിക്ക് ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് പുറത്തേക്ക് അടിച്ചു. എഴുപതിഒൻപതാം മിനിറ്റ് അതുവരെ ബ്രസീലിയൻ പ്രതിരോധം വിടാതെ പിന്തുടർന്ന ഏർലിൻ ഹാലൻഡ് ആ പൂട്ട് പൊട്ടിച്ചു സുന്ദരമായ ഹെഡറിലൂടെ നോർവേ മുന്നിലെത്തിച്ചു. കളിയുടെ നിശ്ചിത നിശ്ചിത സമയത്തിന്റെ അവസാനത്തിൽ പ്രതിരോധത്തിന്റെ പിഴവിലൂടെ ഹർലിങ്ങിന്റെ രണ്ടാം പ്രഹരം. ബ്രസീലിന്റെ പതനം.
അധികസമയത്ത് ലഭിച്ചപ്പോൾ നാൽറ്റി പകരക്കാരനായി എത്തിയ നെയ്മർ ജൂനിയർ ലക്ഷത്തിലെത്തിച്ചു. ആഘോഷിക്കാൻ കഴിയാതെ പോയ ഗോൾ. ഫൈനൽ വിസിൽ മുഴങ്ങി. ആദ്യമായി നോർവേ ക്വാർട്ടർ ഫൈനലിലേക്ക്. 1990 ന് ശേഷം ആദ്യമായി അവസാന എട്ടിൽ പോലും എത്താതെ ബ്രസീലിന് മടക്കം.
ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് എത്തിയ ബ്രസീലിന് ഇത് വലിയ തിരിച്ചടിയായി. തുടർച്ചയായി എട്ട് ലോകകപ്പുകളിൽ ക്വാർട്ടർ ഫൈനലിലെത്തിയ ബ്രിസീലിന്റെ കുതിപ്പ് ഇത്തവണ പ്രീക്വാർട്ടറിൽ തന്നെ അവസാനിച്ചു. 1990-ന് ശേഷം ആദ്യമായാണ് ബ്രസീൽ ക്വാർട്ടറിൽ ഇടം നേടാതെ പുറത്താകുന്നത്.
ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട്–മെക്സിക്കോ പ്രീക്വാർട്ടർ മത്സരത്തിലെ വിജയികളെയാണ് നോർവേ നേരിടുക.
ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചു. ലോകകപ്പ് വേദിയിൽ നോർവെക്ക് മുന്നിൽ ബ്രസീലിന് വീണ്ടും അടി തെറ്റി. 28 വർഷം മുൻപ് കണ്ടതിന്റെ തനിയാവർത്തനം. 1998 ലോകകപ്പിലും ബ്രസീലിനെ നോർവെ 2-1ന് തോൽപ്പിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




