
തിരുന്നാവായ : മാമാങ്കത്തിന്റെയും തിരുന്നാവായയുടെയും ചരിത്രം വഴി മാറിപ്പോകും എന്നുള്ള ആശങ്ക പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ ഒരു തലമുറക്ക് ചരിത്രത്തിന്റെ നേര്‍വഴികള്‍ തുറന്നുകൊടുക്കുന്ന നീളനാദം പുറത്തിറക്കാന്‍ റീ എക്കൗ ,മാമാങ്ക മെമ്മോറിയല്‍ ട്രസ്റ്റും തീരുമാനിച്ചത്. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികക്കും ഏറെ ഉപകരിക്കുന്ന പുസ്തകത്തിന്
നിളാനാദം എന്ന പേര് നിര്‍ദ്ദേശിച്ചത് എഴുത്തുകാരന്‍
സി. രാധാകൃഷ്ണന്‍. പുസ്തകത്തിന്റെ കവര്‍ചട്ടയുടെ
പ്രകാശനം സംസ്ഥാന സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി വിഷ്ണുനാഥ് നിര്‍വഹിച്ചു.
കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു . റി എക്കൗ പ്രസിഡണ്ട് പുവ്വത്തിങ്കല്‍
റഷീദ്, മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി എ പി വാഹിദ്, കെ കെ റസാഖ് ഹാജി,അസ്‌കര്‍ പല്ലാര്‍ , കോയിപ്പുറം ബാവ, ചിറക്കല്‍ ഉമ്മര്‍ പങ്കെടുത്തു




