നെയ്മറിന് കാലിൽ പരിക്ക്; രണ്ടാഴ്ചയോളം വിശ്രമം , ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിച്ചേക്കില്ല

brilliant

ബ്രസീലിയ: ലോകകപ്പ് ആവേശം ശക്തമാകുന്നതിനിടെ ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ പരിക്ക് . വലതു കാലിന് പരിക്കേറ്റ നെയ്മർ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പരിക്കിനെ തുടർന്ന് ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിലും ജൂൺ 14ന് മൊറോക്കോയ്‌ക്കെതിരേ നടക്കുന്ന ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിലും നെയ്മർ കളിക്കാനിടയില്ലെന്നാണ് സൂചന. പരിശീലന സെഷനിൽ താരം പങ്കെടുത്തിരുന്നില്ല. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി തുടർച്ചയായ പരിക്കുകൾ താരത്തെ അലട്ടുകയാണ്. ഇതോടെ ലോകകപ്പ് ടീമിൽ നെയ്മർ ഇടംപിടിക്കുമോയെന്ന ആശങ്ക ഫുട്ബോൾ ലോകത്ത് നേരത്തേ ഉയർന്നിരുന്നു.

34കാരനായ നെയ്മറിന് ഇത് നാലാമത്തെ ലോകകപ്പാണ്. ബ്രസീൽ ദേശീയ ടീമിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ താരം രാജ്യത്തിന്റെ ഏറ്റവും നിർണായക താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്നു.

ഇത്തരം സാഹചര്യത്തിനിടയിലും ബ്രസീൽ മുഖ്യപരിശീലകൻ കാർലോ ആൻസലോട്ടി നെയ്മറെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതോടെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top