നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ, പുനഃപരീക്ഷ അടുത്ത മാസം 21ന്

brilliant

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ പ്രൊഫസര്‍ പി വി കുല്‍കര്‍ണിയാണ് സിബിഐയുടെ കസ്റ്റഡിയിലായത്. രസതന്ത്രം പ്രൊഫസറാണ്. ഇതുവഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇയാള്‍ സ്വന്തം വസതിയില്‍ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തി. പരീക്ഷ ചോദ്യങ്ങള്‍ പരീക്ഷാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുത്തു. ഈ ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ ചൂണ്ടിക്കാട്ടുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദാക്കിയ നീറ്റ് യുജി പരീക്ഷ അടുത്ത മാസം 21ന് നടത്താന്‍ ആണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് തീയതി പ്രഖ്യാപിച്ചത്. പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ അടുത്തമാസം 14 മുതല്‍ ലഭ്യമാകും. പരീക്ഷയ്ക്ക് നേരത്തെ നല്‍കിയ ഫീസ് എന്‍ടിഎ പരീക്ഷാര്‍ഥികള്‍ക്ക് മടക്കി നല്‍കും.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നിലെ മാഫിയാ ശൃംഖലയെ സിബിഐ ഉടന്‍ പിടികൂടുമെന്നും അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലിലെ വിദഗ്ധര്‍ പ്രൊഫസര്‍മാര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ സിബിഐ തേടുകയും ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചെയ്യുന്ന 14 ഇടങ്ങളില്‍ സിബിഐ പരിശോധനയും നടത്തിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top