
കടലുണ്ടി:കടലുണ്ടി ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയറാക്കിയ ‘നവ മിഴികൾ’ മാഗസിൻ്റെ പ്രകാശനം പ്രശസ്ത കഥാകൃത്ത് പി.കെ പാറക്കടവ് നിർവ്വഹിച്ചു.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സർഗ സൃഷ്ടികളാണ് മാഗസിനിലുള്ളത്.
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നും വിരമിച്ച അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
പദ്ധതി നിർവ്വഹണോദ്യോഗസ്ഥ ആശ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്മിത ഗണേശ് ,
സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.രമേശൻ, അനൂപ് എം, സജിത പൂക്കാടൻ, AEO മുഹമ്മദ് റഷീദ്, BPC സുവർണ്ണ ചന്ദ്രോത്ത്, വാർഡ് മെമ്പർമാരായ ബിനീഷ്, സി.പി. വത്സല, മാഗസിൻ കമ്മറ്റി അംഗം കെ.അജിത്ത്, HM ഫോറം കൺവീനർ പവിത്രൻ
.എം തുടങ്ങിയവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




