ദില്ലിയില്‍ റസ്റ്റോറന്റില്‍ വന്‍ തീപിടുത്ത;10 പേര്‍ക്ക് ദാരുണാന്ത്യം

brilliant

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗര്‍ പ്രദേശത്തെ റസ്റ്റോറന്റില്‍ ബുധനാഴ്ച രാവിലെയുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം.
തീപിടുത്തത്തെക്കുറിച്ച് പ്രാദേശിക സമയം 09:45 ന് വിവരം ലഭിച്ചതായും നിരവധി അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തേക്ക് അയച്ചതായും ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്) അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലമണ്‍ ടി റസ്റ്റോറന്റിലാണ് അപകടം. മരണ സംഖ്യ ഇനിയും വര്‍ധിക്കാമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

കെട്ടിടത്തില്‍ നിന്ന് ആകെ 11 പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാവരെയും സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ആന്‍ഡ് ട്രോമ സര്‍വീസസ് (സിഎടിഎസ്) ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.

സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി സംഘങ്ങളെ നിയോഗിച്ചതായി സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റും (എസ്ഡിഎം) ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലെ (ഡിഡിഎംഎ) ഉദ്യോഗസ്ഥനുമായ ജിതേന്ദ്ര കുമാര്‍ പറഞ്ഞു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അറിവായിട്ടില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അറിവായിട്ടില്ല,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top