Section

malabari-logo-mobile

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ കൈമാറി

HIGHLIGHTS : പരപ്പനങ്ങാടി : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിഭാഗം നിര്‍മ്മിച...

പരപ്പനങ്ങാടി : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിഭാഗം നിര്‍മ്മിച്ച ആയിരത്തോളം മാസ്‌കുകള്‍ മുനിസിപ്പാല്‍ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മറംബത്തിന് കൈമാറി.

സ്‌കൗട്ട് മാസ്റ്റര്‍ ജൈസല്‍, ഗൈഡ് ക്യാപ്റ്റന്മാരായ ഷക്കീല , ബിന്ദുമോള്‍, ബരീറ , അശ്വതി, റാബിയ,ഷബ്ന, റൂബി, അമീന എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ മാസ്‌ക് നിര്‍മ്മാണം നടത്തിയത്.

sameeksha-malabarinews

പി.ടി.എ പ്രസിഡന്റ് അഹ്‌മദ് റാഫി അധ്യക്ഷത വഹിച്ചു. മാനേജര്‍ അഷ്റഫ് കുഞ്ഞാവസ്, പ്രിന്‍സിപ്പല്‍ ജാസ്മിന്‍ ടീച്ചര്‍, എച്ച്എം മുല്ല ബീവി ടീച്ചര്‍ എന്നിവര്‍ ആശംസകളർപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!