ചാലിയാറിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താനായില്ല

മമ്പാട് : ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ രണ്ടാംദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. ഓടായിക്കൽ പാലത്തിന് സമീപം ചാലിയാർ പുഴയിലൂടെ ഒലിച്ചുവന്ന മരം പിടിക്കാൻ ഇറങ്ങിയ മമ്പാട് ബീമ്പുങ്ങൽ പനയംതൊടിക ഷൗക്കത്തിന്റെ മകൻ യാഷിക്ക് (33)ആണ് ഒഴുക്കിൽപ്പെട്ടത്.

ചൊ വ്വ പകൽ രണ്ടിന് എടവണ്ണ മമ്പാട് ഓടായിക്കൽ പാലത്തിനു ഴെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ഹനീഫ്, സജ്ജാദ് എന്നിവർ നീന്തിരക്ഷപ്പെടുകയായിരുന്നു. നാല് ബോട്ടുകൾ ഉപയോഗിച്ചാണ് തിരച്ചിൽ.

കാലാവസ്ഥ മോശമായതിനാൽ ബുധൻ വൈകിട്ടോടെ നിർത്തിയ തിരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കും.

Share news
error: Content is protected !!
Scroll to Top