
കോഴിക്കോട് : ഭാര്യയെ ജോലിസ്ഥലത്തെത്തി കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ അജേഷിനെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് നടക്കാവിലെ പ്രമുഖ ഹോട്ടലിൽ ജീവനക്കാരിയാണ് ഇയാളുടെ ഭാര്യ. ഏറെക്കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. നേരത്തെയും ഹോട്ടലിലെത്തി ഇയാൾ ഭാര്യയെ മർദിച്ചിരുന്നു. അന്ന് ഹോട്ടൽ ജീവനക്കാർ ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പരാതിയില്ലെന്ന് ഭാര്യ പറഞ്ഞതോടെ താക്കീത് നൽകി വിട്ടയച്ചു.
ചൊവ്വ രാത്രി ഹോട്ടലിലെത്തിയ അജേഷ് യുവതിയുമായി വാക്കു തർക്കമുണ്ടാക്കുകയും കൈയിൽ കരുതിയ സ്ക്രൂ ഡ്രൈവറുപയോഗിച്ച് പുറത്തും ചെവിയുടെ പിൻഭാഗത്തും കഴുത്തിലും കുത്തുകയുമായിരുന്നു. നടക്കാവ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




