
ക്വാലാലംപൂര്‍ : കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് മലേഷ്യ. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് ഉള്‍പ്പെടെ രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന എല്ലാ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും നിയമം ബാധകമാണ്.
മലേഷ്യയില്‍ 80 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമുകള്‍ പ്രായം തിരിച്ചറിയാനുള്ള കൃത്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിയമത്തിലെ നിര്‍ദേശം. ഇത് പാലിക്കാത്ത കമ്പനികള്‍ക്ക് 10 ദശലക്ഷം റിംഗിറ്റ് വരെ പിഴ ചുമത്താനാകും. എന്നാല്‍ കുട്ടികള്‍ നിയമം ലംഘിച്ച് അക്കൗണ്ടുകള്‍ സൃഷ്ടിച്ചാലും മാതാപിതാക്കള്‍ക്കെതിരേ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സൈബര്‍ ആക്രമണങ്ങള്‍, ദോഷകരമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍, സോഷ്യല്‍ മീഡിയയോടുള്ള അമിത ആശ്രയം എന്നിവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഇന്റര്‍നെറ്റ് ഉപയോഗം പൂര്‍ണമായി തടയുകയല്ല പുതിയ നിയമത്തിന്റെ ഉദ്ദേശ്യമെന്നും, കുട്ടികള്‍ക്ക് സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്നും മലേഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മള്‍ട്ടിമീഡിയ കമ്മീഷന്‍ വ്യക്തമാക്കി.ഓസ്‌ട്രേലിയ, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം സമാന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





