
തൃശ്ശൂർ: ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു മരണം സംഭവിച്ചത്. പ്രതി ബെംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണ ഒളിവിലാണ്.
തെരുവുനായകൾക്കായി ഷെൽട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്. കേന്ദ്രത്തില്‍ ജോലിക്കെത്തിയ യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ജോലിക്കായി മറ്റ് രണ്ടുപേർക്കൊപ്പമാണ് യുവതി ബെംഗളൂരുവിലേക്ക് പോയത്. അക്രമം ചെറുത്ത യുവതിയുടെ തലയ്ക്കും കഴുത്തിനും ദീപക് ക്രൂരമായി മർദിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




