
ഭോപ്പാൽ: യാത്രക്കാർ കുറഞ്ഞതോടെ വരുമാനം കണ്ടെത്താൻ പുതിയ മാർഗം തേടി മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ. ഇൻഡോർ മെട്രോ നെറ്റ്‌വർക്കുകളിൽ സെലിബ്രേഷൻ ഓൺ വീൽസ് പരിപാടിയുമായി മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ. ഇതുപ്രകാരം സേവ് ദി ഡേറ്റ്, ബർത്ത് ഡേ പാർട്ടി, പരസ്യങ്ങൾ, വെബ് സീരീസ്, ഫിലിം ഷൂട്ടുകൾ, ഡോക്യുമെൻ്ററികൾ, മറ്റ് ഫോട്ടോഷൂട്ടുകൾ, എന്നിവ മെട്രോയിൽ വച്ച് ഷൂട്ട് ചെയ്യാം.
മണിക്കൂറിന് 5,000 രൂപ മുതൽ 7,000 രൂപ വരെയാണ് ചാർജ് ഈടാക്കുക എന്ന് അധികൃതർ അറിയിച്ചു. മൂവിങ് കോച്ചാണോ, അതോ നിർത്തിയിട്ടിരിക്കുന്ന മെട്രോയിൽ ആണോ പരിപാടി നടത്തേണ്ടത്, അതിനെ അനുസരിച്ചായിരിക്കും ചാർജ് ഈടാക്കുന്നത്.
ആദ്യം ബന്ധപ്പെടുന്നവർക്ക് ആയിരിക്കും സൗകര്യം ലഭ്യമാകുക. കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ബുക്കിങ് നടത്തണം. കർശനമായ സമയം, സുരക്ഷ,മാർഗനിർദേശങ്ങൾ എന്നിവ പാലിക്കണം. സ്റ്റേഷനിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷമേ മെട്രോയിൽ കയറാൻ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു. മദ്യം,ബീഡി,സിഗരറ്റ്,പടക്കങ്ങൾ എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




