
മങ്കട : മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പൊലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്മ ഡ്രൈവറെ മങ്കട പൊലീസ് സാഹസികമായി പിടികൂടി. മാനന്തവാടി സ്വദേശിയായ ധോണിഷ് (38)ആണ് പിടിയിലായത്. ഗോവയിൽ നിന്ന് പെരിന്തൽമണ്ണയിലെ ബാറിലേക്ക് മദ്യവുമായി വന്ന ലോറിയാണ് ഇയാൾ ഓടിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ പാണ്ടിക്കാട്, മഞ്ചേരി, ആനക്കയംവഴി അമിത വേഗത്തിൽ പാഞ്ഞ ലോറി വഴിയിലുടനീളം കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും പിന്തുടർന്ന പൊലീസ് ജിപ്പിനെയും ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് ലോറി മങ്കട ടൗണിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് പൊലിസ് തടയുകയായിരുന്നു. ഇവിടെവച്ച ച്ചും പൊലീസുകാരെയും നാട്ടുകാരെയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മങ്കട സബ് ഇൻസ് പെക്ടർ ഷരീഫ് തോടേങ്ങൽ, സിപിഒമാരായ സബിത്, ഹബീബ്, ഗോകുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ സാഹസിക ഓപറേഷൻ.
രാവിലെ 8.30ഓടെ സ്റ്റേഷനിലെത്തിച്ച ശേഷവും പ്രതി അക്രമം തുടർന്നു. വിലങ്ങണിയിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റേഷനിലെ മുപ്പതിനായിരത്തിലധികം രൂപ വിലവരുന്ന നിരീക്ഷണ കാമറ അടിച്ച് തകർക്കുകയും തടയാൻ ശ്രമിച്ച സത്താർ എന്ന പൊലീസുകാരൻ്റെ മുഖത്ത് കാമറയുടെ ഭാഗം കൊണ്ട് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





