
കൊച്ചി : കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ തദ്ദേശസ്ഥാപനങ്ങൾക്കുതന്നെ വൃത്തിയാക്കാമെന്നും സ്ഥലം ഉടമകളെ കാത്തിരിക്കേണ്ടതില്ലെന്നും ഹൈക്കോടതി. ഉടമയ്ക്ക് നോട്ടീസ് നൽകി കാത്തിരിക്കേണ്ടതില്ലെന്നും വൃത്തിയാക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കുണ്ടെന്നും ജസ്റ്റിസ് പി വി കൃഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ വ്യക്തമാക്കി. അയൽപക്കത്തെ കാടുപിടിച്ച പറമ്പിൽ നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വർഗീസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഈ ഉത്തരവ് കേരളത്തിലെ എല്ലാൾക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകൾപ്രകാരം ഇത്തരം ശല്യങ്ങൾ നീക്കംചെയ്യാൻ തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്. കാട് വെട്ടിത്തെളിച്ചതിനുള്ള ചെലവ് പിന്നീട് ഉടമയിൽ നിന്ന് ഈടാക്കാം.
നിയമത്തിന്റെ സങ്കീർണതയെക്കാൾ സാമാന്യബുദ്ധിക്കാണ് ഇവിടെ മുൻഗണന. സ്കൂൾ തുറക്കുന്ന ജൂണിൽ പാമ്പുകടിയേറ്റുള്ള മരണവാർത്തകൾ പതിവാകുന്നത് ഹൃദയഭേദകമാണെന്ന് കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തിനകം സ്ഥലത്തെ കാട് വെട്ടിത്തെളിക്കാനും നിർദേശിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





