കൂനൂർ-ഊട്ടി പാതയിൽ പുലി

കൂനൂർ -ഊട്ടി പാതയിലെ അധികരിട്ടി കുന്നകമ്പയിൽ റോഡിൽ പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികളും സഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. റോഡിലിറങ്ങി നടക്കുന്ന രണ്ട് പുലികളുടെ ദൃശ്യങ്ങൾ വാഹനയാത്രക്കാർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

വന മേഖലയോട് ചേർന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ നിറഞ്ഞ ജനവാസകേന്ദ്രമാണിത്. റോഡിലൂടെ നടക്കാൻ ഇറങ്ങുന്നവരും ജോലിസ്ഥലങ്ങളിലേക്ക് പോകുന്നവരും ഏറെയാണ്.

ഇരുചക്ര വാഹനങ്ങളിലെത്തു അവർക്കും പുലി സാന്നിധ്യം ഭീഷണിയാണ്. വിഷയത്തിൽ കർശന നടപടി സ്വീകരിച്ചുവെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായും വനംവകുപ്പ് അധികൃതർ അറിയിച്ചു. രാത്രിയാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വനംവകുപ്പ് നിർദേശിച്ചു.

Share news
error: Content is protected !!
Scroll to Top