
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് പൊന്മുടിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് നടപടി.
ശക്തമായ മഴ തുടരുന്നതിനാല്‍ പൊന്മുടിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




