
പന്തീരാങ്കാവ് ‘കുവൈത്ത് ഭായ്ജാന്‍’ എന്നറിയപ്പെടുന്ന ഫൈസാന്‍ ഖാന്‍ (28) പന്തീരാങ്കാവില്‍ എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ശരത്തിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘവും കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി ഞായര്‍ പുലര്‍ച്ചെ ഒന്നോടെ പന്തീരാങ്കാവില്‍വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് 22.2765 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഗള്‍ഫ് രാജ്യങ്ങളില്‍ എംഡിഎംഎ ഇടപാടുകള്‍ നടത്തി കുവൈത്ത് ജയിലിലടക്കം ശിക്ഷ അനുഭവിച്ച ഇയാള്‍ ഉത്തര്‍പ്രദേശ് ബറെയിലി ജില്ലയിലെ രാസചൗക്ക്ഖാന്‍ സ്വദേശിയാണ്.
എക്‌സൈസിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായായിരുന്നു പരിശോധന. ഫൈസാന്‍ ഖാന്‍ ഉള്‍പ്പെട്ട കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
എഇഐ ഗ്രേഡ് ഓഫീസര്‍ കെ പ്രവീണ്‍കുമാര്‍, പ്രിവന്റീവ് ഗ്രേഡ് ഓഫീസര്‍ എസ് ആര്‍ ദീന്‍ ദയാല്‍, സിഇഒമാരായ സി പി ജിഷ്ണു, കെ വൈശാഖ്, കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ സിഇഒമാരായ പി പി ജിത്തു, പി അജിത്ത്, പി എസ് അഷില്‍ദ്, ഡ്രൈവര്‍ കെ പി ശ്രീജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




