
മലപ്പുറം : കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ ഡ്രൈവറെ നായ കടിച്ചു. കോഴിക്കോട് പാലക്കാട് ബസിലെ ഡ്രൈവർ അജ്മൽ ബാബുവിനാണ് കടി യേറ്റത്. ഇതേ തുടർന്ന് ട്രിപ്പ് മുടങ്ങി. തിങ്കൾ രാവിലെ ഏഴോടെയാണ് സംഭവം. കെഎസ്ആർടിസി യാർഡിൽ നിർത്തിയിട്ട ബസെടുക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ബസിനടിയിൽ തമ്പടിച്ച നായകൾ ആക്രമിക്കുകയായിരുന്നു. ഇടതുകാലിന് കടിയേറ്റ അജ്‌മൽ ബാബുവിനെ ജീവനക്കാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നായശല്യം രൂക്ഷമാണ്. അധികൃതർ നിരവധി തവണ മലപ്പുറം നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിദ്യാർഥിയെ നായ ഓടിച്ചിരുന്നു.
കെഎസ്ആർടിസി ജീവനക്കാർക്കുനേരെ മുമ്പും ആക്രമണ ശ്രമമുണ്ടായിട്ടുണ്ട്. നായകളെ പിടികൂടാൻ നടപടി ആവശ്യപ്പെട്ട് സ്റ്റേഷൻ ഓഫീസർ നഗര സഭാ സെക്രട്ടറിക്ക് പരാതി നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





