കെഎസ്ആര്‍ സ്റ്റേഷന്‍ നവീകരണം; കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണങ്ങള്‍

ബെംഗളൂരു കെഎസ്ആര്‍ (മജസ്റ്റിക്) റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് നവീകരണ ജോലികള്‍ കാരണം ജൂണ്‍ 16 മുതല്‍ ട്രെയിന്‍ ഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ഓഗസ്റ്റ് 4 വരെ നീണ്ടുനില്‍ക്കുന്ന 50 ദിവസത്തെ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം കേരളത്തിലേക്കുള്ളതടക്കം പല പ്രധാന ട്രെയിനുകളും സര്‍വീസ് അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിലോ സമയക്രമത്തിലോ മാറ്റമുണ്ടാകും.

താഴെ കൊടുത്തിരിക്കുന്ന ട്രെയിനുകള്‍ക്കാണ് നിയന്ത്രണം

എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പസ് (16378):ജൂണ്‍ 16 മുതല്‍ ഓഗസ്റ്റ് 3 വരെ ബെംഗളൂരു കന്റോണ്‍മെന്റില്‍ സര്‍വീസ് അവസാനിപ്പിക്കും.

കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം എക്‌സ്പസ് (16377):ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് 4 വരെ കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെടും.

എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ്(26652):ജൂലൈ 31, ഓഗസ്റ്റ് 3 ദിവസങ്ങളില്‍ കെആര്‍ പുരത്ത് സര്‍വീസ് അവസാനിപ്പിക്കും.

കോഴിക്കോട്-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പസ് (16512):ജൂണ്‍ 16 മുതല്‍ ജൂലൈ 30 വരെ ബയ്യപ്പനഹള്ളി എസ്എംവിടിയില്‍ രാവിലെ 7.45ന് സര്‍വീസ് അവസാനിപ്പിക്കും.

കെഎസ്ആര്‍ ബെംഗളൂരു-കോഴിക്കോട് എക്‌സ്പസ് (16511):ജൂണ്‍ 17 മുതല്‍ ജൂലൈ 31 വരെ രാത്രി 8ന് ബയ്യപ്പനഹള്ളി എസ്എംവിടിയില്‍ നിന്ന് പുറപ്പെടും.

കന്യാകുമാരി -കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പസ് (16525):ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെ ബയ്യപ്പനഹള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ബയ്യപ്പനഹള്ളിക്കും കെഎസ്ആര്‍ ബെംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തില്ല.

കെഎസ്ആര്‍ ബെംഗളൂരു-കന്യാകുമാരി എക്‌സ്പസ് (16526):ഓഗസ്റ്റ് 1 മുതല്‍ 3 വരെ ബയ്യപ്പനഹള്ളിയില്‍ നിന്ന് പുറപ്പെടും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top