
വയനാട് പൂക്കോട് വെച്ചു നടന്ന കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് കലോത്സവത്തില്‍ കുച്ചുപ്പുടിയിലും മോഹിനിയാട്ടത്തിലും ഒന്നാം സ്ഥാനവും ഭരത നാട്യത്തില്‍ മൂന്നാം സ്ഥാനവും നേടിയ കൃഷ്ണേന്ദു കെ. പി.
സ്‌പോട് കൊറിയോഗ്രഫി ഡാന്‍സ്, സിന്‍ ക്രോ ഡാന്‍സ്, ഫോക് ഡാന്‍സ്, തിരുവാതിര, എന്നിവയില്‍ എ ഗ്രേഡും നേടിയ കൃഷ്ണേന്ദു പൂക്കോട് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജില്‍ രണ്ടാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിനിയാണ്. പരപ്പനങ്ങാടി നാട്യാഞ്ജലി നൃത്ത വിദ്യാലയത്തിലെ കലാരത്‌നം വിജില ടീച്ചറുടെ ശിഷ്യയാണ് .
പരപ്പനങ്ങാടി കോടതിക്ക് സമീപം കരിപ്പാത്ത് പള്ളിക്കണ്ടി ദിനേഷിന്റെയും സ്മിതയുടെയും മകളാണ്
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





