കേരളീയരെ നാണംകെട്ട കൂട്ടമന്നെ് അര്‍ണാബ് ഗോ സ്വാമി;പൊങ്കാലയിട്ട് മലയാളികള്‍

ദില്ലി: അര്‍ണാബ് ഗോ സ്വാമി കേരളത്തെയും മലയാളികളെയും അപമാനിച്ച സംഭവത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി മലയാളികള്‍. കഴിഞ്ഞദിവസം അര്‍ണാബിന്റെ ചാനലായിട്ടുള്ള

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: അര്‍ണാബ് ഗോ സ്വാമി കേരളത്തെയും മലയാളികളെയും അപമാനിച്ച സംഭവത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി മലയാളികള്‍. കഴിഞ്ഞദിവസം അര്‍ണാബിന്റെ ചാനലായിട്ടുള്ള റിപ്പബ്ലിക്ക് ടി വിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വിവാദ പ്രസ്താവ നടത്തിയത്. നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇതെന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. യുഎഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയിലാണ് അര്‍ണാബിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

എന്നാല്‍ അര്‍ണാബിന്റെ ഈ പ്രതികരണത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധനം രേഖപ്പെടുത്തിയത് മതിയാകാതെ റിപ്പബ്ലിക്ക് ടിവിയുടെ ആന്‍ഡ്രോയിഡ് പ്ലേസ്‌റ്റോറിലും റേറ്റിംഗ് കുറച്ചുകൊണ്ട് പൊങ്കാലയിട്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ് കേരളീയരൊന്നാകെ.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •