കന്നഡ സിനിമ – സീരിയൽ പ്രവർത്തകൻ ടി ജി നന്ദിഷ് അന്തരിച്ചു

brilliant

ബെംഗളൂരു : കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ജി.ടി. നന്ദിഷ് (36) ഹൃദയാഘാതം മൂലം അന്തരിച്ചു. ബുധനാഴ്ച ശിവമോഗയിലെ തീർഥഹള്ളിയിലാണ് മരിച്ചത്. കന്നഡ സിനിമ, ടെലിവിഷൻ മേഖലകളിൽ തിരക്കഥാകൃത്തും സംഭാഷണ രചയിതാവും ഗാനരചയിതാവും അസോസിയേറ്റ് സംവിധായകനുമാണ്.

ഒട്ടേറെ കന്നഡ സിനിമകൾക്കുവേണ്ടിയും ടെലിവിഷൻ സീരിയലുകൾക്കു വേണ്ടിയും കഥയെഴുതി ശ്രദ്ധേയനായ നന്ദിഷ് തീർഥഹള്ളിയിലെ മാലൂർ സ്വദേശിയാണ്. ജനപ്രിയ കന്നഡ സീരിയലായ ‘പാറു’വിന്റെ കഥാകൃത്താണ്. കന്നഡ ടെലിവിഷൻ ജനപ്രിയ സീരിയലായ പാരു, രാധ കല്യാണ , ‘ധൈര്യം’ എന്ന സിനിമ തുടങ്ങിയവയുടെ സംഭാഷണ രചയിതാവായിരുന്നു. ‘നന്ദിറൈറ്റ്സ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന അദ്ദേഹം, നിരവധി കവിതകളും പ്രചോദനാത്മകമായ കുറിപ്പുകളും എഴുതി ശ്രദ്ധേയനായിരുന്നു. ചിത്താര എന്ന മാധ്യമത്തിൽ ഫിലിം ജേണലിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top